തൊടിയൂർ: ഇടക്കുളങ്ങര ജനകീയ ലൈബ്രറി ആൻഡ് ആർട്സ് ക്ലബിന്റെ നേതൃത്വത്തിൽ മുതിർന്ന പൗരന്മാർക്കായ സംഘടിപ്പിച്ച ഓണക്കോടി വിതരണം എ.എംആരിഫ് എം.പി നിർവഹിച്ചു. ഗ്രന്ഥശാലാ പ്രസിഡന്റ് എസ്. സുനിൽകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സീനാ നവാസ്, കെ.സുരേഷ് കുമാർ, തൊടിയൂർ രാമചന്ദ്രൻ ,ബിജി സുനിൽ കുമാർ, സി. സേതു എന്നിവർ സംസാരിച്ചു. എസ്.കെ. അനിൽ സ്വാഗതവും സതീഷ് വാസരം നന്ദിയും പറഞ്ഞു.