തൊടിയൂർ: പാലിയേറ്റീവ് രോഗികളുടെ സംഗമം സംഘടിപ്പിച്ച് സാന്ത്വന സ്പർശവുമായി ക്യാപ്ടൻ ലക്ഷ്മി ഹെൽത്ത് ആൻഡ് പാലിയെറ്റീവ് സൊസൈറ്റി. കല്ലേലിഭാഗം സെന്ററിന്റെ ആഭിമുഖ്യത്തിൽ എലിക്സർ അങ്കണത്തിൽ സംഘടിപ്പിച്ച സംഗമത്തിന്റെ ഉദ്ഘാടനവും ഓണക്കോടി വിതരണവും കാപ്പക്സ് ചെയർമാൻ പി.ആർ. വസന്തൻ നിർവഹിച്ചു. സംഗീത വിരുന്ന് ഒരുക്കിയാണ് രോഗികളേയും കുടുംബാംഗങ്ങളേയും വരവേറ്റത്. ജില്ലാ പഞ്ചായത്തംഗം അനിൽ എസ്. കല്ലേലിഭാഗം, കോട്ടയിൽ രാജു, സുരേഷ് പനയ്ക്കൽ, രവി കണ്ടോലിൽ തുടങ്ങിയവർ പങ്കെടുത്തു. ഓണസദ്യയുമുണ്ടായിരുന്നു.