sauhrida
ഇരവിപുരം ഹെൽത്ത് സെന്റർ പാലിയേറ്റീവ് കെയർ യൂണിറ്റിന്റെയും സൗഹൃദ റസിഡന്റ്സ് അസോസിയേഷന്റെയും ആഭിമുഖ്യത്തിൽ കിടപ്പുരോഗികൾക്കുള്ള ഓണക്കിറ്റ് വിതരണം എം. നൗഷാദ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: ഇരവിപുരം ഹെൽത്ത് സെന്റർ പാലിയേറ്റീവ് കെയർ യൂണിറ്റിന്റെയും സൗഹൃദ റസിഡന്റ്സ് അസോസിയേഷന്റെയും ആഭിമുഖ്യത്തിൽ ഇരവിപുരത്തെ നിർദ്ധനരായ കിടപ്പുരോഗികൾക്ക് ഓണക്കിറ്റുകൾ വിതരണം ചെയ്തു. സെന്ററിൽ നടന്ന ചടങ്ങിൽ ഓണക്കിറ്റുകളുടെ വിതരണോദ്ഘാടനം എം. നൗഷാദ് എം.എൽ.എ നിർവഹിച്ചു. ഡോ. ഷീബ, ഡോ. രാജേഷ് എന്നിവർ നേതൃത്വം നൽകി.

സൗഹൃദ റസിഡന്റ്സ് അസോ. പ്രസിഡന്റ് എൻ. ഭുവനചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഡോ. ഷീബ സ്വാഗതം പറഞ്ഞു. 140 ഓളം കിടപ്പുരോഗികളുടെ വീടുകളിലേക്കുള്ള ഓണക്കിറ്റുകൾ ചടങ്ങിൽ വിതരണം ചെയ്തു.