car

കൊട്ടിയം: നിയന്ത്രണം വിട്ട കാർ ഓട്ടോയിൽ ഇടിച്ചുണ്ടായ കൂട്ടഅപകടത്തിൽ എട്ടുപേർക്ക് പരിക്ക്. ഇന്നലെ വൈകിട്ട് 5ന് ഡീസന്റ്മുക്ക് ജംഗ്ഷനിലായിരുന്നു അപകടം. കാർ ഇടിച്ചതിനെ തുടർന്ന് ഓട്ടോ ബൈക്കിനെ ഇടിച്ചശേഷം ചായക്കടയിലേയ്ക്ക് പാഞ്ഞ് കയറി. എണ്ണപ്പലഹാരം പൊരിക്കുകയായിരുന്ന രണ്ട് തൊഴിലാളികൾക്ക് തിളച്ച എണ്ണമറിഞ്ഞ് ഗുരുതര പൊള്ളലേറ്റു. പലഹാരങ്ങൾ വച്ചിരുന്ന അലമാരയും മറ്റു സാധനങ്ങളും അവരുടെ പുറത്തേയ്ക്ക് മറിഞ്ഞു. ഓട്ടോയിൽ യാത്ര ചെയ്തിരുന്ന സ്ത്രീക്ക് ഗുരുതര പരിക്കേറ്റു.ഇവരെയും പരിക്കേറ്റ മറ്റ് ആറു പേരെയും സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.കാർ ഓടിച്ചിരുന്നത് ഒരു പള്ളി വികാരിയാണെന്ന് പറയപ്പെടുന്നു. ഇദ്ദേഹം ഉറങ്ങി പോയതായി സംശയിക്കുന്നു. 'കോടാലി മുക്ക് സ്വദേശിയായ ഇബ്രാഹിം കുട്ടിയുടെ ഉടമസ്ഥതയിലുള്ളതാണ് ചായക്കട .ഇദ്ദേഹം കടയിലുണ്ടായിരുന്നുവെങ്കിലും ഓടി മാറിയതിനാൽ തലനാരിഴക്ക് രക്ഷപ്പെട്ടു.ഇരവിപുരം പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.