ഓച്ചിറ: ഓച്ചിറ മഠത്തിൽകാരാഴ്മ ചേന്നാട്ടുശ്ശേരിൽ പാടശേഖരത്തിൽ ശുചിമുറി മാലിന്യം തള്ളിയ സംഭവത്തിൽ വ്യാപക പ്രതിഷേധം. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. തരിശുകിടന്ന പാടശേഖരം വിവിധ കർഷകസമിതികളുടെ നേതൃത്വത്തിൽ നെൽകൃഷി നടത്തുകയായിരുന്നു. സംഭവത്തിൽ കുറ്റക്കാരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണമെന്ന് ബ്ലോക്ക് പഞ്ചായത്തംഗം കൃഷ്ണകുമാർ ആവശ്യപ്പെട്ടു.