ഓച്ചിറ: ഓച്ചിറ സവ്വീസ് സഹകരണ ബാങ്ക് ആസ്ഥാനമന്ദിരത്തിന്റെ ശിലാസ്ഥാപന കർമ്മം പ്രസിഡന്റ് അമ്പാട്ട് അശോകൻ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ. രാജേഷ് കുമാർ, പി.ബി. സത്യദേവൻ, ബി.എസ്. വിനോദ്, എസ്. കൃഷ്ണകുമാർ, എം.ഒ. ഇബ്രാഹിംകുട്ടി, അൻസർ മലബാർ, കെ.ബി. ഹരിലാൽ, നൗഷാദ് തുടങ്ങിയവർ പങ്കെടുത്തു.