പുനലൂർ: എസ്.എൻ.ഡി.പി യോഗം പുനലൂർ യൂണിയനിൽ 165-ാമത് ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. യൂണിയൻ അതിർത്തിയിലെ 67 ശാഖ യോഗങ്ങളിലും ഭക്തി സാന്ദ്രമായ ചടങ്ങുകൾ നടക്കും.
ഓരോ ശാഖ യോഗങ്ങളും പ്രത്യേകമായാണ് ജയന്തി ഘോഷയാത്ര സംഘടിപ്പിച്ചിരിക്കുന്നത്. കൂടാതെ ഗുരുദേവ കരോൾ, സമൂഹ പ്രാർത്ഥന, ഉപവാസം, മത സൗഹർദ്ദ സമ്മേളനങ്ങൾ, പൊതുയോഗങ്ങൾ, പായസ സദ്യ, അന്നദാനം , കലാ-കായിക മത്സരങ്ങൾ അടക്കമുള്ള ഉണ്ടായിരിക്കും. യൂണിയൻ പ്രസിഡന്റ് ടി.കെ. സുന്ദരേശൻ , യോഗം അസി. സെക്രട്ടറി വനജ വിദ്യാധരൻ, യൂണിയൻ വൈസ് പ്രസിഡന്റ് എ.ജെ. പ്രതീപ്, സെക്രട്ടറി ആർ. ഹരിദാസ്, യോഗം ഡയറക്ടർമാരായ എൻ. സതീഷ്കുമാർ, ജി. ബൈജു എന്നിവർക്ക് പുറമെ യൂണിയൻ കൗൺസിലർമാർ, യൂത്ത്മൂവ്മെന്റ്, വനിതാസംഘം നേതാക്കൾ അടക്കമുളളവർ വിവിധ യോഗങ്ങളിൽ സംസാരിക്കും.