gurukshethram
ഒറ്റക്കൽ ശാഖയിലെ ഗുരുദേവ ക്ഷേത്രം

പുനലൂർ: എസ്.എൻ.ഡി.പി യോഗം 3090-ാം നമ്പർ ഒറ്റക്കൽ ശാഖയിലെ ഗുരുക്ഷേത്രത്തിൽ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠാ കർമ്മവും ക്ഷേത്ര സമർപ്പണ സമ്മേളനവും 13ന് നടക്കും. ഇതിന്റെ ഭാഗമായി പുനലൂർ യൂണിയൻ ആസ്ഥാന മന്ദിരത്തിൽ നിന്ന് നാളെ ഉച്ചയ്ക്ക് 2.30ന് വിഗ്രഹ ഘോഷയാത്ര ആരംഭിക്കും. യൂണിയൻ പ്രസിഡന്റ് ടി.കെ. സുന്ദരേശനിൽ നിന്ന് യോഗം അസി.സെക്രട്ടറി, വനജ വിദ്യധരൻ, ശാഖാ പ്രസിഡന്റ് സി. മനോഹരൻ, സെക്രട്ടറി ആർ. രാജ്മോഹൻ എന്നിവർ ചേർന്ന് വിഗ്രഹം ഏറ്റുവാങ്ങും.

13ന് രാവിലെ 5.30നും 6.40നും മദ്ധ്യേ നെട്ടയം സുജീഷ് ശാന്തിയുടെ മുഖ്യ കാർമ്മികത്വത്തിൽ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠാ കർമ്മം. 10ന് നടക്കുന്ന ക്ഷേത്ര സമർപ്പണ സമ്മേളനം യൂണിയൻ പ്രസിഡന്റ് ടി.കെ. സുന്ദരേശൻ ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് സി.മനോഹരൻ അദ്ധ്യക്ഷത വഹിക്കും. യോഗം അസി. സെക്രട്ടറി വനജ വിദ്യാധരൻ മുഖ്യപ്രഭാഷണവും യൂണിയൻ സെക്രട്ടറി ആർ. ഹരിദാസ് ചതയദിന സന്ദശവും നിർവഹിക്കും. യൂണിയൻ വൈസ് പ്രസിഡന്റ് എ.ജെ. പ്രതീപ്, യോഗം ഡയറക്ടർമാരായ എൻ. സതീഷ്കുമാർ, ജി. ബൈജു, യൂണിയൻ കൗൺസിലർമാരായ എസ്. സദാനന്ദൻ, എൻ. സുന്ദരേശൻ, സന്തോഷ് ജി. നാഥ്, കെ.വി. സുഭാഷ് ബാബു, എസ്. എബി, അടുക്കളമൂല ശശിധരൻ, ഡി. ബിനിൽ കുമാർ, വാർഡ് അംഗം ഉറുകുന്ന് കെ. ശശിധരൻ, വനിതാസംഘം യൂണിയൻ പ്രസിഡന്റ് ഷീല മധുസൂദനൻ, സെക്രട്ടറി ഓമന പുഷ്പാംഗദൻ, യൂത്ത് മൂവ്മെന്റ് യൂണിയൻ പ്രസിഡൻറ് ഡി. ആദർശ്ദേവ്, സെകട്ടറി ബിച്ചു ബിജു, സൈബർസേന യൂണിയൻ പ്രസിഡന്റ് പി.ജി. ബിനുലാൽ, സെക്രട്ടറി അനീഷ് എന്നിവർ സംസാരിക്കും. ശാഖാ സെക്രട്ടറി ആർ. രാജ്മോഹൻ സ്വാഗതവും വൈസ് പ്രസിഡന്റ് വി.എൻ. ശശിധരൻ നന്ദിയും പറയും. തുടർന്ന് അന്നദാനവും നടക്കും.