vidya
സി. വിദ്യാചന്ദ്രൻ

കൊല്ലം: കൊല്ലം തിരുമുല്ലവാരം സ്വദേശിനിയായ യുവതി ദുബായിൽ കുത്തേറ്റ് മരിച്ചു. പുന്നത്തല 'അനുഗ്രഹ'യിൽ ചന്ദ്രശേഖരൻ നായർ- ചന്ദ്രിക ദമ്പതികളുടെ മകൾ സി. വിദ്യാചന്ദ്രനാണ് (40) മരിച്ചത്.

അൽഖൂസിലെ താമസ സ്ഥലത്ത് ഇന്നലെ രാവിലെയായിരുന്നു സംഭവം. വാക്കുതർക്കത്തെ തുടർന്ന് ഭർത്താവ് വിജേഷാണ് കുത്തിയതെന്നാണ് നാട്ടിൽ ലഭിച്ച വിവരം. വിജേഷിനെ ദുബായ് പൊലീസ് കസ്റ്റഡിയിലെടുത്തു. ദുബായിൽ സ്വകാര്യ കമ്പനിയിൽ ജീവനക്കാരിയായ വിദ്യയും വിജേഷും തമ്മിൽ അസ്വാരസ്യങ്ങൾ ഉണ്ടായിരുന്നതായി ബന്ധുക്കൾ പറഞ്ഞു. തിരുവനന്തപുരം നേമം സ്വദേശിയായ വിജേഷ് അടുത്തിടെ വിസിറ്റിംഗ് വിസയിലാണ് ദുബായിലെത്തിയത്. രണ്ട് മക്കളുണ്ട്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനുള്ള ശ്രമം നടക്കുന്നു.