കൊല്ലം: ഓണക്കാലത്ത് എക്സൈസിന്റെ ഓപ്പറേഷൻ വിശുദ്ധിയുടെ ഭാഗമായി നടന്ന പരിശോധനയിൽ ഒന്നര കിലോ കഞ്ചാവുമായി കൊലക്കേസ് പ്രതി പിടിയിൽ. ശക്തികുളങ്ങര കന്നിമേൽചേരി വേനൂർ വടക്കതിൽ വീട്ടിൽ നിഥിൻ ദാസാണ് (26) പിടിയിലായത്.
ശക്തികുളങ്ങര ഹാർബറിൽ കഞ്ചാവ് വിൽക്കുന്നതിനിടെയാണ് കുടുങ്ങിയത്. സ്കൂട്ടറും പിടിച്ചെടുത്തു. എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എം.നൗഷാദ്, ഇൻസ്‌പെക്ടർ കൃഷ്ണകുമാർ, അസി.ഇൻസ്‌പെക്ടർമാരായ സന്തോഷ്.പി.ഒ, നിഷാദ്, ശ്രീകുമാർ, സിവിൽ എക്‌സൈസ് ഓഫീസർമാരായ ശ്രീനാഥ്, അനിൽകുമാർ, ശരത്, നിഥിൻ ,രാജഗോപാലൻ ചെട്ടിയാർ, പ്രസന്നൻ, ബീന എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.