ശാസ്താംകോട്ട: കുന്നത്തൂർ താലൂക്കിന്റെ വിവിധ പ്രദേശങ്ങളിൽ എക്സൈസ് നടത്തിയ പരിശോധനയിൽ അമ്പത് ലിറ്റർ ചാരായവും വാറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തു. ഓണവില്പനയ്ക്ക് വീടുകളിൽ സൂക്ഷിച്ചിരുന്ന ചാരായമാണ് പിടിച്ചെടുത്തത്. ശാസ്താംകോട്ട പനപ്പെട്ടി സ്വദേശി വിനോദ്, ശൂരനാട് വടക്ക് ഇടപ്പനയം സ്വദേശി മഹേശൻ എന്നിവർക്കെതിരെ കേസെടുത്തു. റെയ്ഡിന് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പി. എ സഹദുള്ള, പ്രിവന്റീവ് ഓഫീസർമാരായ നിഷാദ്, വിനോദ് ശിവറാം, എം ആർ ശ്രീകുമാർ ,മനു ,രാകേഷ്, ചാൾസ് ,സുജിത്കുമാർ, എസ്. രാജി എന്നിവർ പങ്കെടുത്തു