ona
പുനലൂരിലെ ഓണം ഫെസ്റ്റിന് മന്ത്രി കെ. രാജു തിരി തെളിക്കുന്നു. എൻ.കെ. പ്രേമചന്ദ്രൻ എം.പി., നഗരസഭാ ചെയർമാൻ കെ. രാജശേഖരൻ, കാഷ്യൂ കോർപ്പറേഷൻ ചെയർമാൻ എസ്. ജയമോഹൻ തുടങ്ങിയവർ സമീപം

പുനലൂർ: ഓണാഘോഷത്തിന്റെ ഭാഗമായി വിളംബര ഘോഷയാത്രയോടെ പുനലൂർ ഫെസ്റ്റിന് തിരി തെളിഞ്ഞു. ചെമ്മന്തൂർ മുനിസിപ്പൽ മൈതാനിയിൽ 22വരെ നീണ്ട് നിൽക്കുന്ന ഫെസ്റ്റിന് മുന്നോടിയായിട്ടാണ് സാംസ്കാരിക ഘോഷയാത്ര സംഘടിപ്പിച്ചത്. നഗരസഭയിലെ കുടുംബശ്രീ യൂണിറ്റുകൾ, സ്കൂൾ വിദ്യാർത്ഥികൾ, കലാ-സാംസ്കാരിക സംഘടനകളിലെ പ്രവർത്തകർ എന്നിവരടക്കം നൂറുകണക്കിന് പേർ ഘോഷയാത്രയിൽ അണിനിരന്നു. പുനലൂർ ടി.ബി. ജഗ്ഷനിൽ നിന്നാരംഭിച്ച വിളംബര ഘോഷയാത്ര ടൗൺ ചുറ്റിയ ശേഷം ചെമ്മന്തൂരിലെ ഫെസ്റ്റ് നഗറിൽ സമാപിച്ചു. തുടർന്ന് മന്ത്രി കെ. രാജു ഓണ ഫെസ്റ്റിന് തിരി തെളിച്ചു. നഗരസഭാ ചെയർമാൻ കെ. രാജശേഖരൻ അദ്ധ്യക്ഷത വഹിച്ചു. എൻ.കെ. പ്രേമചന്ദ്രൻ എം.പി മുഖ്യപ്രഭാഷണം നടത്തി. കാഷ്യൂ കോർപ്പറേഷൻ ചെയർമാൻ എസ്. ജയമോഹൻ, നഗരസഭാ ഉപാദ്ധ്യക്ഷത സുശീലാ രാധാകൃഷ്ണൻ, സംഘാടക സമിതി കൺവീനറും നഗരസഭാ കൗൺസിലറുമായ എസ്. സുബിരാജ്, മുൻ നഗരസഭാ ചെയർമാൻ എം.എ. രാജഗോപാൽ, കൗൺസിലർമാരായ വി. ഓമനക്കുട്ടൻ, കെ. പ്രഭ, അംജത്ത് ബിനു, സുഭാഷ് ജി. നാഥ്, നെൽസൺ സെബാസ്റ്റ്യൻ, സുജാത തുടങ്ങിയവർ സംസാരിച്ചു.