കരുനാഗപ്പള്ളി: കേരള വൈകല്യ ഐക്യ അസോസിയേഷൻ സംസ്ഥാന സ്പെഷ്യൽ കൺവെൻഷൻ കരുനാഗപ്പള്ളി ഐ.എം.എ ഹാളിൽ നടന്നു. എൻ.കെ. പ്രേമചന്ദ്രൻ എം.പി കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. കേരള വൈകല്യ ഐക്യ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് അരിനല്ലൂർ ജോസ് അദ്ധ്യക്ഷത വഹിച്ചു. വിശുദ്ധ മദർതെരേസ അവാർഡ് മൈക്കിൾ സ്റ്റീഫൻ ബൊണാൻസൻ, പോച്ചയിൽ നാസർ, ജോൺസൺ ആന്റണി എന്നീ ജീവകാരുണ്യ പ്രവർത്തകർക്ക് നൽകി. എസ്.എസ്.എൽ .സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളൾക്ക് യു.ഡി.എഫ് ജില്ലാ ചെർമാൻ കെ.സി. രാജൻ ഉപഹാരം നൽകി. ഓണക്കിറ്റ് വിതരണം നഗരസഭാ ചെയർപേഴ്‌സൺ എം. ശോഭനയും ഓണക്കോടി വിതരണം കൗൺസിലർ എസ്. ശക്തികുമാറും ചികിത്സാ ധനസഹായ വിതരണം പോച്ചയിലൽ നാസറും നിർവഹിച്ചു. സമ്മേളനത്തിൽ പി.രാജു, കെ.ആർ. സന്തോഷ് ബാബു, ബ്ലാലിൽ ബഷീർ, ആർ. സുരേന്ദ്രൻ , എസ്. ശ്രീകുമാർ, രഞ്ജിത്ത്, ഷിജു തഴവ, പി.കെ. ഇബ്രാഹിംകുട്ടി, എൻ. റഷീദ, രതീഷ് ആലുംകടവ് എന്നിവർ സംസാരിച്ചു.