ചിന്നക്കട ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിലെ നിരാഹാര സമരം കവി കുരീപ്പുഴ ശ്രീകുമാർ ഉദ്ഘാടനം ചെയ്‌തു
കൊല്ലം: പി.എസ്.സി നടത്തുന്ന കെ.എ.എസ് ഉൾപ്പെടെയുള്ള എല്ലാ തൊഴിൽ പരീക്ഷകളുടെയും ചോദ്യപേപ്പറുകൾ മലയാളത്തിലും ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തിന് കൊല്ലത്തും ഐക്യദാർഢ്യം. ചിന്നക്കട ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ സാംസ്‌കാരിക പ്രവർത്തകർ നിരാഹാരമിരുന്ന് പ്രതിഷേധിച്ചു.
കവി കുരീപ്പുഴ ശ്രീകുമാർ ഉദ്ഘാടനം ചെയ്‌തു. കെ.ഡി.എഫ് പ്രസിഡന്റ് പി. രാമഭദ്രൻ, പുരോഗമന കലാസാഹിത്യ സംഘം ജില്ലാ പ്രസിഡന്റ് ഡോ. സി. ഉണ്ണികൃഷ്‌ണൻ, സെക്രട്ടറി ഡി. സുരേഷ് കുമാർ, യുവകലാസാഹിതി ജില്ലാ സെക്രട്ടറി ബാബു പാക്കനാർ, എ.ഐ.വൈ.എഫ് ജില്ലാ പ്രസിഡന്റ് എസ്. വിനോദ്കുമാർ, പ്രൊഫ. കടയ്ക്കോട് വിശ്വംഭരൻ, വി. ഹർഷകുമാർ, വസന്തകുമാർ സാംബശിവൻ, എസ്. സുവർണ്ണകുമാർ, നീലേശ്വരം സദാശിവൻ, എസ്. രൂപിമ, സംയുക്ത സമരസമിതി നേതാക്കളായ ജി. രാജശേഖരൻ, പവിത്രേശ്വരം അനിൽകുമാർ, മലയാള ഐക്യവേദി ജില്ലാ പ്രസിഡന്റ് സുരേന്ദ്രൻ കടയ്ക്കോട്, സെക്രട്ടറി മടന്തകോട് രാധാകൃഷ്‌ണൻ, സുരേഷ് പൈങ്ങാടൻ തുടങ്ങിയവർ സത്യാഗ്രഹികളെ അഭിവാദ്യം ചെയ്യുകയും പങ്കാളികളാവുകയും ചെയ്‌തു.