ചാത്തന്നൂർ: കാരംകോട് മാതൃകാ അംഗൻവാടിയിൽ സംഘടിപ്പിച്ച ഓണാഘോഷം ജി.എസ്. ജയലാൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ വി. സണ്ണി അദ്ധ്യക്ഷത വഹിച്ചു. ചാത്തന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിർമ്മല വർഗീസ്, ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് അംഗം ഡി. ഗിരികുമാർ, രജനി, അജയഘോഷ്, ഡി. ചന്ദ്രമോഹൻ, ദേവകി അമ്മ, ഗീതാ ബാബു തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് ഓണസദ്യയും വിവിധ കലാപരിപടികളും നടന്നു.