ചാത്തന്നൂർ: പാരിപ്പള്ളി സംസ്‌കാര പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സെന്ററിലെ ഓണാഘോഷം വനിതാ കമ്മിഷൻ അംഗം ഡോ. ഷാഹിദാ കമാൽ ഉദ്ഘാടനം ചെയ്തു. സംസ്കാരയുടെയും പാരിപ്പള്ളി ലയൺസ് ക്ളബിന്റെയും ആഭിമുഖ്യത്തിൽ സെന്ററിലെ രോഗികൾക്കുള്ള ഓണക്കോടിയുടെയും ഓണക്കിറ്റിന്റെയും വിതരണവും അവർ നിർവഹിച്ചു.
സംസ്കാര ഭവനിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് കെ. രാധകൃഷ്ണപിള്ള അദ്ധ്യക്ഷത വഹിച്ചു. മുൻ പ്രസിഡന്റ് ഗോപാലകൃഷ്ണൻ നായർ, പാരിപ്പള്ളി റോട്ടറി ക്ളബ് പ്രസിഡന്റ് മോഹൻകുമാർ, ഡോ. അശോക് ശങ്കർ എന്നിവർ സംസാരിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം മണികണ്ഠൻ ഓണപ്പാട്ടുകൾ ആലപിച്ചു. സംസ്കാര സെക്രട്ടറി കെ. പ്രവീൺകുമാർ സ്വാഗതവും ഖജാൻജി ശ്രീലാൽ നന്ദിയും പറഞ്ഞു.