photo
മരക്കൊമ്പൊടിഞ്ഞ് വീടിന്റെ മുകളിലേക്ക് വീണ നിലയിൽ

കുണ്ടറ: സമീപത്തെ പുരയിടത്തിലെ പാഴ്മരത്തിന്റെ കൊമ്പ് ഒടിഞ്ഞുവീണ് വീടിന്റെ മേൽക്കൂര തകർന്നു. കിഴക്കേക്കല്ലട ശിങ്കാരപള്ളി കൊല്ലേഴത്ത് പടിഞ്ഞാറ്റത്തിൽ ക്ലെമന്റിന്റെ വീടിന്റെ മേൽക്കൂരയാണ് തകർന്നത്. തിങ്കളാഴ്ച രാവിലെ 5.45 ഓടെയായിരുന്നു സംഭവം. ഫൈബർ ഷീറ്റ് കൊണ്ട് പാകിയ മച്ചുള്ളതിനാൽ തകർന്ന ഓടുകൾ താഴേക്ക് വീണില്ല. അപകടം ഉണ്ടാകുമ്പോൾ ക്ലെമന്റും ഭാര്യ സ്റ്റെല്ലയും രണ്ട് മക്കളും 4 കൊച്ചുമക്കളും വീട്ടിലുണ്ടായിരുന്നു.