drunken-driving
drunken driving

കൊല്ലം: പൊലീസിന്റെ ഇടതടവില്ലാത്ത നിരീക്ഷണങ്ങൾക്കിടയിൽ നഗരത്തിലെ ഓണാഘോഷം പരിധി വിട്ടില്ല. നഗരത്തിനുള്ളിലെ കൊല്ലം ഇൗസ്റ്റ്, കൊല്ലം വെസ്റ്റ്, പള്ളിത്തോട്ടം, ശക്തികുളങ്ങര, കിളികൊല്ലൂർ പൊലീസ് സ്റ്റേഷനുകളിലായി മദ്യപിച്ച് വാഹനം ഓടിച്ചതിന് പിടിയിലായത് ആറ് പേർ മാത്രമാണ്. തിരുവോണത്തിനും ഉത്രാട രാത്രിയിലും പരിശോധനയിൽ നിന്ന് പൊലീസ് പിൻവാങ്ങിയെന്ന് ആക്ഷേപമുണ്ടെങ്കിലും പൊതുവെ ഡ്രൈവിംഗിൽ ലഹരി കലർത്തിയവർ കുറവായിരുന്നു.

മോട്ടോ‌ർ വാഹന നിയമത്തിലെ ഭേദഗതിയും സ്ഥിരം പ്രശ്‌നക്കാരെ പരിധിക്കുള്ളിൽ നിൽക്കാൻ പ്രേരിപ്പിച്ച ഘടകമായി. പൊതുനിരത്തിൽ മദ്യപിച്ച് ബഹളമുണ്ടാക്കുന്നത് ഉപ്പെടെയുള്ള മറ്റ് പ്രശ്‌നങ്ങളും നഗരത്തിനുള്ളിൽ പൊതുവെ ഉണ്ടായില്ല. വാഹനങ്ങളുടെ വൻ തിരക്കുണ്ടായിട്ടും സാരമായ അപകടങ്ങൾ ഉണ്ടാകാതിരുന്നതും നഗരത്തിലെ ട്രാഫിക് - ക്രമസമാധാന മുന്നൊരുക്കങ്ങളുടെ നേട്ടമായി.