ചാത്തന്നൂർ: ചിറക്കര ഗ്രാമപഞ്ചായത്തിൽ നടന്ന ഓണാഘോഷം പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ. ദീപു ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ബി. മധുസൂദനൻപിള്ള, ശകുന്തള, ഉല്ലാസ് കൃഷ്ണൻ, അംഗങ്ങളായ ജി. പ്രേമചന്ദ്രൻ ആശാൻ,
രാംകുമാർ രാമൻ, സുശീലാദേവി,രജിതാ രാജേന്ദ്രൻ, ശ്രീദേവി, ഓമന ടീച്ചർ, റീജ, സിന്ധുമോൾ, ശ്രീലത, സുനിത, അസി. എൻജിനിയർ ജയേന്ദ്രബാബു, മെഡിക്കൽ ഓഫീസർമാരായ ഡോ. നമിത നസീർ, ഡോ. ജിജുരാജ്, ഡോ. വിനോദ്, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു. ഓണാഘോഷത്തിന്റെ ഭാഗമായി ഓണസദ്യയും വിവിധ കലാപരിപാടികളും നടന്നു.