തൊടിയൂർ: കല്ലേലിഭാഗം 'ദിശ' സാസ്കാരിക പഠന കേന്ദ്രത്തിന്റെ അഞ്ചാമത് വാർഷിക പൊതുയോഗവും സുവർണ മെമ്പർഷിപ്പ് വിതരണവും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കടവിക്കാട്ട് മോഹനൻ ഉദ്ഘാടനം ചെയ്തു. ദിശയുടെ സ്ഥാപക പ്രസിഡന്റ് സി. പ്രതാപൻ ആദ്യ മെമ്പർഷിപ്പ് സ്വീകരിച്ചു. പ്രസിഡന്റ് ടി. അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഒ. അനീഷ് വാർഷിക റിപ്പോർട്ടും ട്രഷറർ സി. ശിവൻ വരവ്-ചെലവ് കണക്കും അവതരിപ്പിച്ചു. 22 അംഗ നിർവാഹക സമിതിയെ യോഗം തെരഞ്ഞെടുത്തു. ടി. അനിൽകുമാർ (പ്രസിഡന്റ്), ബി. ലൗവിന്ദരാജ്, ഷീലാജാധരൻ (വൈസ് പ്രസിഡന്റുമാർ), ആർ.വിനോദ്, ഒ. അനീഷ് (ജോ. സെക്രട്ടിമാർ), ഐ. നജീബ് (ട്രഷറർ) എന്നിവരാണ് ഭാരവാഹികൾ.