കൊല്ലം: ശ്രീ സത്യസായി ഓർഫനേജ് ട്രസ്റ്റ് കേരളയുടെ ആഭിമുഖ്യത്തിൽ സായിനികേതന്റെയും സായിസ്പർശ സൗജന്യ ഓട്ടിസം സ്കൂളിന്റെയും ഓണാഘോഷം സായിനികേതനിൽ നടന്നു. ആശ്രാമം കൗൺസിലറും മുൻ മേയറുമായ ഹണി ബഞ്ചമിൻ ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് വൈസ് ചെയർമാനും സായിനികേതൻ വൈസ് പ്രസിഡന്റുമായ എസ്. നാരായണസ്വാമി അദ്ധ്യക്ഷത വഹിച്ചു.
ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ സജിനാഥ്, നെൽസൺ വെള്ളമൺ എന്നിവരെ ചടങ്ങിൽ ആദരിച്ചു. ടെറൻസ്, സജീവ് നാണു, സി. ഗോപാലകൃഷ്ണപിള്ള, ഫാ. മനോജ് കോശി വൈദ്യർ, എന്നിവർ സംസാരിച്ചു. ട്രസ്റ്റ് സെക്രട്ടറി സി.കെ. രവി സ്വാഗതവും ടി. ദനേശൻ നന്ദിയും പറഞ്ഞു. സജിന, പെരിനാട് ശാന്തി, വിപിൻ എന്നിവർ വൈദ്യസഹായവും ഓണക്കിറ്റും ചടങ്ങിൽ വിതരണം ചെയ്തു.