snd
ഒറ്റക്കൽ ശാഖയിലെ ഗുരുക്ഷേത്രത്തിൽ പ്രതിഷ്ഠിക്കാനുളള പഞ്ചലോഹ വിഗ്രഹ ഘോഷയാത്രയ്ക്ക് പുനലൂർ യൂണിയൻ പ്രസിഡന്റ് ടി.കെ. സുന്ദരേശന്റെ നേതൃത്വത്തിൽ നേതാക്കൾ സ്വീകരണം നൽകിയപ്പോൾ. യോഗം അസി. സെക്രട്ടറി വനജാ വിദ്യാധരൻ, യൂണിയൻ വൈസ് പ്രസിഡന്റ് എ.ജെ. പ്രദീപ്, സെക്രട്ടറി ആർ. ഹരിദാസ് തുടങ്ങിയവർ സമീപം

പഞ്ചലോഹ വിഗ്രഹ ഘോഷയാത്രയ്ക്ക് ഭക്തിനിർഭരമായ വരവേൽപ്പ്

പുനലൂർ: എസ്.എൻ.ഡി.പി യോഗം 3090-ാം നമ്പർ ഒറ്റക്കൽ ശാഖയിലെ ഗുരുദേവ ക്ഷേത്രത്തിൽ പ്രതിഷ്ഠിക്കാനുള്ള ഗുരുദേവ പഞ്ചലോഹ വിഗ്രഹ ഘോഷയാത്രയ്ക്ക് കിഴക്കൻ മലയോര മേഖലയിൽ ഭക്തി നിർഭരമായ വരവേൽപ്പ് നൽകി. ഇന്നലെ വൈകിട്ട് 3.30ന് പുനലൂർ യൂണിയൻ ആസ്ഥാന മന്ദിരത്തിൽ നിന്നാരംഭിച്ച ഘോഷയാത്ര യൂണിയൻ പ്രസിഡന്റ് ടി.കെ. സുന്ദരേശൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ വൈസ് പ്രസിഡന്റ് എ.ജെ. പ്രദീപ് അദ്ധ്യക്ഷത വഹിച്ചു. യോഗം അസി. സെക്രട്ടറി വനജാ വിദ്യാധരൻ, യൂണിയൻ സെക്രട്ടറി ആർ. ഹരിദാസ്, യോഗം ഡയറക്ടർമാരായ ജി. ബൈജു, പിറവന്തൂർ ഗോപാലകൃഷ്ണൻ, യൂണിയൻ കൗൺസിലർമാരായ എസ്. സദാനന്ദൻ, കെ.വി. സുഭാഷ്ബാബു, വനിതാസംഘം യൂണിയൻ പ്രസിഡന്റ് ഷീലാ മധുസൂദനൻ, സെക്രട്ടറി ഓമനാ പുഷ്പാംഗദൻ, പ്രാർത്ഥനാ സമിതി യൂണിയൻ പ്രസിഡന്റ് ലതികാ സുദർശനൻ, ഒറ്റക്കൽ ശാഖാ പ്രസിഡന്റ് സി. മനോഹരൻ, തെന്മല ശാഖാ പ്രസിഡന്റ് വിജയകുമാർ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് യൂണിയൻ നേതാക്കൾ ഘോഷയാത്രയ്ക്ക് സ്വീകരണം നൽകി. 4ന് യൂണിയൻ നേതാക്കളുടെ നേതൃത്വത്തിൽ പുറപ്പെട്ട ഘോഷയാത്രയ്ക്ക് കലയനാട്, ഇടമൺ പടിഞ്ഞാറ്, ഇടമൺ കിഴക്ക്, ഇടമൺ-34, ഉറുകുന്ന് തുടങ്ങിയ ശാഖാ കമ്മിറ്റികൾ സ്വീകരണം നൽകി. പിന്നിട് ഉറുകുന്ന് പാണ്ഡവൻപാറ ശിവക്ഷേത്രം ജംഗ്ഷനിൽ എത്തിയ ഘോഷയാത്രയെ താലപ്പൊലിയേന്തിയ ബാലികാ, ബാലൻമാർ, വനിതാ സംഘം പ്രവർത്തകർ തുടങ്ങിയവർ സ്വീകരിച്ചു. ഘോഷയാത്രയെ വൈകിട്ട് 6ന് ഒറ്റക്കൽ ഗുരുദേവ ക്ഷേത്രാങ്കണത്തിലെത്തിച്ചു. ഇന്ന് പുലർച്ചെ 3.30ന് അഷ്ടദ്രവ്യസമേതം മഹാഗണപതിഹോമം, നവകം, പഞ്ചഗവ്യം. തുടർന്ന് 5.30നും 6.30നും മദ്ധ്യേ നെട്ടയം സുജീഷ് ശാന്തിയുടെ മുഖ്യകാർമ്മികത്വത്തിൽ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠാ കർമ്മം നടക്കും. രാവിലെ 10ന് പുനലൂർ യൂണിയൻ പ്രസിഡന്റ് ടി.കെ. സുന്ദരേശൻ ഗുരുദേവ ക്ഷേത്രം നാടിന് സമർപ്പിച്ചു കൊണ്ട് സമർപ്പണ സമ്മേളനം ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് സി. മനോഹരൻ അദ്ധ്യക്ഷത വഹിക്കും. യോഗം അസി. സെക്രട്ടറി വനജാ വിദ്യാധരൻ മുഖ്യപ്രഭാഷണം നടത്തും. യൂണിയൻ സെക്രട്ടറി ആർ. ഹരിദാസ് ചതയദിന സന്ദേശം നൽകും. യൂണിയൻ വൈസ് പ്രസിഡന്റ് എ.ജെ. പ്രതീപ്, യോഗം ഡയറക്ടർമാരായ എൻ. സതീഷ് കുമാർ, ജി. ബൈജു, യൂണിയൻ കൗൺസിലർമാരായ എസ്. സദാനന്ദൻ, എൻ. സുന്ദരേശൻ, സന്തോഷ് ജി. നാഥ്, കെ.വി. സുഭാഷ്ബാബു, എസ്. എബി, ഡി. ബിനിൽകുമാർ, അടുക്കളമൂല ശശിധരൻ, വാർഡ് അംഗം ഉറുകുന്ന് കെ. ശശിധരൻ, വനിതാസംഘം യൂണിയൻ പ്രസിഡന്റ് ഷീലാ മധുസൂദനൻ, സെക്രട്ടറി ഓമനാ പുഷ്പാംഗദൻ, പ്രാർത്ഥനാ സമിതി യൂണിയൻ പ്രസിഡന്റ് ലതിക സുദർശനൻ, സെക്രട്ടറി പ്രീത, യൂത്ത് മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് ഡി. ആദർശ്ദേവ്, സെക്രട്ടറി ബിച്ചു ബിജു, സൈബർസേന യൂണിയൻ പ്രസിഡന്റ് പി.ജി. ബിനുലാൽ, സെക്രട്ടറി അനീഷ് തുടങ്ങിയവർ സംസാരിക്കും. ശാഖാ സെക്രട്ടറി ആർ. രാജ്മോഹൻ സ്വാഗതവും വൈസ് പ്രസിഡന്റ് വി.എൻ. ശശിധരൻ നന്ദിയും പറയും. ഉച്ചയ്ക്ക് 12ന് സമൂഹ സദ്യ നടക്കും.