കൊല്ലം: ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ ആശുപത്രിയിൽ നടക്കുന്ന ഹൃദയ സ്പർശം പദ്ധതിയുടെ ഭാഗമായി ചവറ ഈസ്റ്റ് മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തിരുവോണ സദ്യയൊരുക്കി. മുൻ മന്ത്രി പി.കെ. ഗുരുദാസൻ, എം. മുകേഷ് എം.എൽ.എ, എ.എം. ഇക്ബാൽ, ടി. മനോഹരൻ എന്നിവർ പങ്കെടുത്തു.
രണ്ട് പായസമുൾപ്പെടെ വിഭവ സമൃദ്ധമായ സദ്യയാണ് രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി ഒരുക്കിയത്. കിടപ്പ് രോഗികൾക്ക് സദ്യവട്ടങ്ങൾ പാത്രങ്ങളിലാക്കി നൽകുകയും ചെയ്തു. ജില്ലാ സെക്രട്ടറി എസ്.ആർ. അരുൺബാബു, പ്രസിഡന്റ് ശ്യാംമോഹൻ, ജോയിന്റ് സെക്രട്ടറി പി.കെ. സുധീർ, ജില്ലാ സെക്രട്ടേറിയറ്റ് അംഗം എസ്. ഷബീർ, ബ്ലോക്ക് സെക്രട്ടറിമാരായ ശ്യാം ശശിധരൻ, രതിഷ് എന്നിവർ നേതൃത്വം നൽകി.
രോഗികൾക്ക് ഓണപ്പുടവയും ധനസഹായവും
ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലാ ആശുപത്രിയിലെ നിർദ്ധനരായ രോഗികൾക്ക് ഓണപ്പുടവയും പാലിയേറ്റീവിലെ രോഗികൾക്ക് ധനസഹായവും നൽകി. സി.പി.എം ജില്ലാ സെക്രട്ടറി എസ്. സുദേവൻ വിതരണോദ്ഘാടനം നിർവഹിച്ചു. ജില്ലാ പ്രസിഡന്റ് ശ്യാംമോഹൻ, സെക്രട്ടറി അരുൺ ബാബു, ജോയിന്റ് സെക്രട്ടറി സുധീർ എന്നിവർ പങ്കെടുത്തു.