പുനലൂർ: കരവാള്ളൂർ കുപ്പും പുറത്ത് വീട്ടിൽ ജോർജിന്റെ ഭാര്യ ഏലിയാമ്മ ജോർജ് (87) നിര്യാതയായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 12ന് തൊള്ളിക്കോട് മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. മക്കൾ: ജോർജ് വർഗീസ്, അമ്മിണി, പരേതനായ തങ്കച്ചൻ, തോമസ്, ലിസി, സാറാമ്മ, ജെയിനമ്മ. മരുമക്കൾ: മോനി വർഗീസ്, പരേതനായ രാജു, പരേതയായ ലിസി, ലീലാമ്മ, മാത്തുക്കുട്ടി, രാജു തോമസ്.