കൊല്ലം : ഒാച്ചിറ ക്ഷേത്രഭരണ സമിതിയുടെ നേതൃത്വത്തിൽ 15ന് നടക്കുന്ന സമൂഹവിവാഹത്തിൽ പങ്കെടുക്കുന്ന വധൂവരൻമാർക്കും രക്ഷാകർത്താക്കൾക്കും കൗൺസലിംഗും വിവാഹവസ്ത്ര വിതരണവും പരബ്രഹ്മ ഒാഡിറ്റോറിയത്തിൽ നടന്നു. പ്രസിഡന്റ് എ. ശ്രീധരൻ പിള്ള അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഇൻചാർജ് കളരിക്കൽ ജയപ്രകാശ് സ്വാഗതം പറഞ്ഞു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി ഉദ്ഘാടനം ചെയ്തു. റിട്ട . പ്രിൻസിപ്പൽ പി.ബി. രാജൻപിള്ള, വനിതാകമ്മിഷൻ അംഗം അഡ്വ. എം. എസ്. താര എന്നിവർ കൗൺസലിംഗിന് നേതൃത്വം നൽകി. മഹിളാ കോൺഗ്രസ് നേതാവ് എൽ.കെ. ശ്രീദേവി, ആർ.ഡി. പത്മകുമാർ, കെ. ജയമോഹൻ, കെ. രാധാകൃഷ്ണൻ, പുഷ്പദാസ് ശശിധരൻ പിള്ള, ജ്യോതികുമാർ, ശിവപ്രസാദ് തുടങ്ങിയവർ പങ്കെടുത്തു.