പരവൂർ : കൂനയിൽ വിനു കോട്ടേജിൽ (പുത്തൻവിള) സി. ഗംഗാധരൻപിള്ള (74, റിട്ട. ജില്ലാ മലേറിയ ഓഫീസർ) നിര്യാതനായി. പരവൂർ നഗരസഭയിലെ കൗൺസിലർ,പരവൂർ അർബൻ ബാങ്ക് വൈസ് പ്രസിഡന്റ്, സി.പി.എം ലോക്കൽ കമ്മിറ്റി അംഗം,കർഷക സംഘം വില്ലേജ് സെക്രട്ടറി, കെ.എസ്.എസ്.പി.യു ജില്ലാ ജോയിന്റ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. എൻ.ജി.ഒ യൂണിയൻ ജില്ലാ നേതാവായും പ്രവർത്തിച്ചു. ഭാര്യ :പരേതയായ അംബിക. മക്കൾ: പരേതനായ വിനു , വിജു. മരുമകൾ : ശിൽപ.