ചവറ: എസ്.എൻ.ഡി.പി യോഗം ചവറ യൂണിയൻ മുൻ വൈസ് പ്രസിഡന്റ് തട്ടാശ്ശേരി ശിവഗിരിയിൽ തട്ടാശ്ശേരി രാജു (52) നിര്യാതനായി. ഭാര്യ: ഒ. ശോഭ. മക്കൾ: സൂര്യാരാജ്, കാർത്തിക് രാജ്.
എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി യൂണിയന്റെയും പിന്നീട് വിഭജിച്ച ചവറ യൂണിയന്റെയും പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. എസ്.എൻ.ഡി.പി യോഗം യൂണിയൻ, യൂത്ത് മൂവ്മെന്റ്, വനിതാ സംഘം പ്രവർത്തകരും വിവിധ ശാഖാ നേതാക്കളും അന്ത്യാഞ്ജലി അർപ്പിച്ചു.തട്ടാശ്ശേരി രാജുവിന്റെ വേർപാട് ചവറ യൂണിയന് തീരാനഷ്ടമാണെന്ന് യൂണിയൻ പ്രസിഡന്റ് അരിനല്ലൂർ സഞ്ജയനും സെക്രട്ടറി കാരയിൽ അനീഷും അറിയിച്ചു. സഞ്ചയനം ഞായറാഴ്ച രാവിലെ 7ന്.