കൊട്ടിയം: വീടുകയറി അയൽവാസി നടത്തിയ ആക്രമണത്തിൽ യുവതിക്ക് വെട്ടേറ്റു. മുഖത്തല ചെറിയേല കൈരളി ജംഗ്ഷന് സമീപം ഷാഡോ ഹൗസിൽ ബിച്ചു ബോസി (21) നാണ് വെട്ടേറ്റത്. ബിച്ചുവിന്റെ സഹോദരൻ ബാലു ബോസിനും ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്.
സംഭവത്തിൽ അയൽവാസിയായ ശരത്തി (32)ന്റെ പേരിൽ കൊട്ടിയം പൊലീസ് കേസെടുത്തു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: തിരുവോണ ദിവസം വൈകിട്ട് 5.30 ഓടെ ബിച്ചുവിന്റെ വീട്ടിൽ അയൽവാസിയായ ശരത് കൊടുവാളുമായി എത്തി വഴക്ക് ഉണ്ടാക്കുകയും സഹോദരനെ ആക്രമിക്കുകയും ചെയ്തു. ഇത് തടയാൻ ശ്രമിച്ച ബിച്ചുവിന്റെ കൈയിൽ ശരത് കൊടുവാൾ ഉപയോഗിച്ച് വെട്ടി. തുടർന്ന് ഇയാൾ ഓടി രക്ഷപെട്ടു. കൈയ്ക്ക് ഗുരുതരമായി പരിക്കേറ്റ ബിച്ചു ബോസ് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.