photo
ശ്രീനാരായണ ഗുരുധർമ്മ പ്രചാരണ സഭ കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ശ്രീനാരായണ ജയന്തി ആർ. രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി: ശ്രീനാരായണ ഗുരുധർമ്മ പ്രചാരണ സഭ കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ശ്രീനാരായണ ഗുരുദേവന്റെ 165-ാം ജയന്തി ഭക്തനിർഭരമായി ആഘോഷിച്ചു. തറയിൽ ജംഗ്ഷനിലെ ഗുരുദേവ പ്രാർത്ഥനാ ഹാളിൽ സംഘടിപ്പിച്ച ജയന്തി സമ്മേളനം ഭദ്രദീപം തെളിച്ച് ആർ. രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മതാന്ധതയിൽ നിന്ന് കേരള സമൂഹത്തെ നവോത്ഥാനത്തിലേക്ക് നയിച്ച ഋഷിവര്യനായിരുന്നു ശ്രീനാരായണ ഗുരുദേവനെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. യോഗത്തിൽ ശ്രീനാരായണ ഗുരുധർമ്മ പ്രചാരണ സഭ കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റി പ്രസിഡന്റ് സൗത്ത് ഇന്ത്യൻ വിനോദ് അദ്ധ്യക്ഷത വഹിച്ചു. ഗുരുധർമ്മ പ്രചാരണ സഭ ജില്ലാ കമ്മിറ്റി അംഗം ടി.കെ. സുധാകരൻ, സെക്രട്ടറി ആർ. ഹരീഷ്, കരുനാഗപ്പള്ളി നഗരസഭ യു.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡൻ എം.കെ. വിജയഭാനു, മാതൃവേദി വൈസ് പ്രസിഡന്റ് ശാന്താ ചക്രപാണി, ഗുരുധർമ്മ പ്രചാരണ സഭ കേന്ദ്ര കമ്മിറ്റി അംഗം ബി.എൻ. കനകൻ, മാതൃസമിതി സെക്രട്ടറി എം. വാസന്തി, സജീവ് സൗപർണിക, എ.ജി. ആസാദ്, തുണ്ടിൽ സുധാകരൻ, പി.ജി. ലക്ഷ്മണൻ, ശിവരാമൻ മഠത്തിൽ കാരാഴ്മ, കെ. പ്രസന്ന, അമ്പിളി രാജേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.