പുത്തൂർ: ഗുരുധർമ്മപ്രചാരണ സംഘത്തിന്റെ അഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരുദേവന്റെ 165-ാം ജയന്തി ആഘോഷ സമ്മേളനം തെക്കുംപുറം ചുണ്ടാലിൽ ചെയർമാൻ എഴുകോൺ രാജ് മോഹൻ ഉദ്ഘാടനം ചെയ്തു. ബി. സ്വാമിനാഥൻ അദ്ധ്യക്ഷത വഹിച്ചു. പാത്തല രാഘവൻ, കെ. മധുലാൽ, ഓടനാവട്ടം എം. ഹരീന്ദ്രൻ, വനിതാ വിഭാഗം ചെയർമാൻ എസ്. ശാന്തിനി, ബീനു ചുണ്ടക്കലി, കെ.പി. ബാബു, ബി. തുല്യൻ, ഉമാദേവി, അനിൽകുമാർ, കെ. കനകമ്മ, ഒ. മാമച്ചൻ എന്നിവർ സംസാരിച്ചു. തുടർന്ന് ഗുരുദേവന്റെ ജന്മഗ്രഹമായ ചെമ്പഴന്തിയിലേക്ക് ജയന്തി സന്ദേശ ജാഥ നടത്തി.