ഒറ്റക്കൽ ശാഖയിലെ ഗുരുക്ഷേത്രം നാടിന് സമർപ്പിച്ചു
പുനലൂർ: ശ്രീനാരായണ ഗുരുദേവനെ മനസിൽ ധ്യാനിച്ചുകൊണ്ട് ഏത് കാര്യത്തിന് തുടക്കമിട്ടാലും അത് ഉടൻ പൂർത്തിയാകുമെന്ന് എസ്.എൻ.ഡി.പി യോഗം പുനലൂർ യൂണിയൻ പ്രസിഡന്റ് ടി.കെ. സുന്ദരേശൻ പറഞ്ഞു. എസ്.എൻ.ഡി.പി യോഗം 3090-ാം നമ്പർ ഒറ്റക്കൽ ശാഖയിലെ ഗുരുക്ഷേത്ര സമർപ്പണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുനലൂർ യൂണിയനും ശാഖകളും പ്രവർത്തന മികവുകളുമായി മുന്നോട്ട് പോകുമ്പോൾ ചുരുക്കം ചില അംഗങ്ങൾ മാറി നിൽക്കുന്നത് ശരിയല്ല. പഴയതിൽ നിന്ന് വ്യത്യസ്ഥമായി ഇപ്പോൾ ശാഖാ പ്രവർത്തനങ്ങൾക്ക് അംഗങ്ങൾ ആവേശത്തോടെ മുന്നോട്ട് വരുകയാണ്. അതിൽ ഏറെയും വനിതകൾ ആണെന്നും അദ്ദേഹം വ്യക്തമാക്കി. യോഗം അസി. സെക്രട്ടറി വനജാ വിദ്യാധരൻ മുഖ്യപ്രഭാഷണം നടത്തി. 150 വർഷം മുമ്പ് ഗുരുദേവൻ എഴുതിയ ദൈവദശകം ഇന്ന് 105 ഭാഷകളിൽ തർജിമ ചെയ്തു കഴിഞ്ഞെന്നും ദൈവദശകം പ്രാർത്ഥന നമ്മുടെ വീടുകളിൽ സന്ധ്യയ്ക്ക് ചൊല്ലണമെന്നും വനജാ വിദ്യാധരൻ പറഞ്ഞു. ശാഖാ പ്രസിഡന്റ് സി. മനോഹരൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി ആർ. ഹരിദാസ് ചതയദിന സന്ദേശം നൽകി. യൂണിയൻ വൈസ് പ്രസിഡന്റ് എ.ജെ. പ്രതീപ്, യോഗം ഡയറക്ടർമാരായ എൻ. സതീഷ് കുമാർ, ജി. ബൈജു, വനിതാ സംഘം യൂണിയൻ പ്രസിഡന്റ് ഷീലാ മധുസൂദനൻ, സെക്രട്ടറി ഓമനാ പുഷ്പാംഗദൻ, സൈബർ സേന പുനലൂർ യൂണിയൻ പ്രസിഡന്റ് പി.ജി. ബിനുലാൽ, വാർഡ് അംഗവും മുൻ പഞ്ചായത്ത് പ്രസിഡന്റുമായ ഉറുകുന്ന് കെ. ശശിധരൻ, കേരളകൗമുദി പുനലൂർ ലേഖകനും മുൻ യൂണിയൻ കൗൺസിലറുമായ ഇടമൺ ബാഹുലേയൻ, വനിതാ സംഘം ഒറ്റക്കൽ ശാഖാ പ്രസിഡന്റ് ശ്യാമള, സെക്രട്ടറി സജിത, ശാഖാ കമ്മിറ്റി അംഗങ്ങളായ ജി. സുലോചന, സി. ശാന്തകുമാരി, എസ്. മിനി, രജനി, ലീലാമണി, തെന്മല ശാഖാ പ്രസിഡന്റ് വിജയകുമാർ, സെക്രട്ടറി പ്രസാദ്, ഇടമൺ ശാഖാ പ്രസിഡന്റ് പി.കെ. നടരാജൻ, വൈസ് പ്രസിഡന്റ് എൻ. സുദർശനൻ, ആനപെട്ടകോങ്കൽ ശാഖാ പ്രസിഡന്റ് ജി.വി. ശ്രീകുമാർ, ഉറുകുന്ന് ശാഖയിലെ യൂണിയൻ പ്രതിനിധി ലാലു മാങ്കോലയ്ക്കൽ തുടങ്ങിയവർ സംസാരിച്ചു. കഴിഞ്ഞ മൂന്ന് വർഷം ഒറ്റക്കൽ ശാഖയിൽ മികച്ച പ്രവർത്തനം നടത്തിയ ശാഖാ ഭാരവാഹികളെ യൂണിയൻ പ്രസിഡന്റ് ടി.കെ. സുന്ദരേശൻ ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു. ശാഖാ സെക്രട്ടറി ആർ. രാജ്മോഹൻ സ്വാഗതവും ശാഖാ വൈസ് പ്രസിഡന്റ് വി.എൻ. ശശിധരൻ നന്ദിയും പറഞ്ഞു. തുടർന്ന് അന്നദാനം നടന്നു. ഇന്നലെ പുലർച്ചെ 5.30നും 6.40നും മദ്ധ്യേ നെട്ടയം സുജീഷ് ശാന്തിയുടെ മുഖ്യ കാർമ്മികത്വത്തിലായിരുന്നു ഗുരുദേവ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠ നടന്നത്.