കൊല്ലം: കരുനാഗപ്പള്ളി കുലശേഖരം നീലികുളത്ത് അയൽവാസികൾ തമ്മിലുണ്ടായ സംഘട്ടനത്തിൽ ഒരാൾ കുത്തേറ്റ് മരിച്ച സംഭവത്തെ വർഗീയവൽക്കരിച്ച് കലാപം ഉണ്ടാക്കാൻ ബി.ജെ.പി ശ്രമിക്കുകയാണെന്ന് ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ ആരോപിച്ചു.
നാട്ടിൽ പ്രശ്‌നങ്ങൾ ഉണ്ടാകുമ്പോൾ സംയമനത്തോടെ സമീപിച്ച് സമാധാനം നിലനിർത്തുന്നതിനാവശ്യമായ നിലപാടുകളാണ് രാഷ്ട്രീയ പാർട്ടികൾ സ്വീകരിക്കേണ്ടത്. അത്തരമൊരു സംസ്‌കാരം ബി.ജെ.പിക്ക് പരിചയം ഇല്ലാത്തതു കൊണ്ടാണ് പുര കത്തുമ്പോൾ വാഴ വെട്ടാൻ ശ്രമിക്കുന്നത്. ഈ കപടനാടകം ജനം തിരിച്ചറിയുന്നുണ്ടന്നും ബിന്ദു കൃഷ്ണ പറഞ്ഞു.