കുന്നത്തൂർ: 165-ാം ശ്രീനാരായണ ഗുരുദേവ ജയന്തിയോടനുബന്ധിച്ച് ശ്രീനാരായണ പ്രാർത്ഥനാ സമിതിയുടെ ആഭിമുഖ്യത്തിൽ 21-ാം മതാതീത ഘോഷയാത്രയും മതാതീത സമ്മേളനവും നടത്തി. കുന്നത്തൂർ കേന്ദ്രകമ്മിറ്റി ഓഫീസിൽ നിന്ന് മുത്തുക്കുടകളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ ആരംഭിച്ച മതാതീത ഘോഷയാത്ര റിട്ട. ജില്ലാ ജഡ്ജി പി. മുരളീധരൻ ഉദ്ഘാടനം ചെയ്തു. പൂജാകർമ്മങ്ങൾക്ക് ശേഷം ഗുരുദേവപ്രതിഷ്ഠയിൽ പുഷ്പാർച്ചന നടത്തി. തുടർന്ന് ഘോഷയാത്ര മതാതീത നഗറിൽ എത്തിച്ചേർന്നു. പ്രസിഡന്റ് ഡി.എസ്. ദത്തൻ അദ്ധ്യക്ഷത വഹിച്ചു. പി.സി. ജോർജ് എം.എൽ.എ മതാതീത സമ്മേളനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. അഡ്വ. സോമപ്രസാദ് എം.പി , കോവൂർ കുഞ്ഞുമോൻ എം.എൽ.എ എന്നിവർ സംസാരിച്ചു. സെക്രട്ടറി ബാലകൃഷ്ണൻ റിപ്പോർട്ട് അവതരിപ്പിച്ചു. തമ്പാൻ കുന്നത്തൂർ, അനിൽ കാരക്കാട്ട്, അമ്മൂസ് അശോകൻ വർക്കല, എസ്.എൻ നായർ കൊട്ടാരക്കര, സരസ്വതി ടീച്ചർ കുന്നത്തൂർ, അരുൺ പുത്തൂർ, രഘുനാഥൻ തെന്മല, ലിജു കുന്നത്തൂർ എന്നിവർ സംസാരിച്ചു. ഇടമൺ സുജാതൻ (എസ്.എൻ.പി.എസ് പുനലൂർ ഏരിയ കമ്മിറ്റി) സ്വാഗതവും രാജേന്ദ്രൻ കുന്നത്തൂർ നന്ദിയും പറഞ്ഞു.