അഞ്ചൽ: അറയ്ക്കൽ വില്ലേജിലെ മലമേൽ പ്രദേശത്തുള്ള സർക്കാരിന്റെ ഭൂമിയിൽ നിന്ന് ചന്ദന മരങ്ങൾ മുറിച്ചുകടത്തി. വിവിധ വലിപ്പത്തിലുള്ള പത്തോളം ചന്ദന മരങ്ങളാണ് മുറിച്ചുകടത്തിയത്. ഏതാനും മരങ്ങൾ മുറിച്ചിട്ട നിലയിലാണ്. മുമ്പും ഇവിടെ നിന്ന് നിരവധി ചന്ദന മരങ്ങൾ മുറിച്ചുകടത്തിയിട്ടുണ്ടെന്നും പരാതിയുണ്ട്. വ്യാഴാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് ചന്ദന മരങ്ങൾ മുറിച്ചിട്ടിരിക്കുന്ന വിവരം പ്രദേശവാസികളുടെ ശ്രദ്ധയിൽപ്പെടുന്നത്. നാട്ടുകാരാണ് അഞ്ചൽ പൊലീസ്, ഫോറസ്റ്റ്
ഒാഫീസ്, അറയ്ക്കൽ വില്ലേജ് ഓഫീസ് എന്നിവിടങ്ങളിൽ വിവരം അറിയിച്ചത്. വെള്ളിയാഴ്ച രാവിലെ വില്ലേജ് ഒാഫീസർ ടോം എൻ. ചാക്കോ, വില്ലേജ് അസിസ്റ്റന്റ് ബിബിൻ, അഞ്ചൽ എസ്.ഐ ജി. ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം എന്നിവരെത്തി മേൽ നടപടി സ്വീകരിച്ചു.