എഴുകോൺ: സുഹൃത്തുക്കൾക്കൊപ്പം റോഡരികിൽ ഇരിക്കുകയായിരുന്ന യുവാവ് ഓട്ടോറിക്ഷയിടിച്ച് മരിച്ചു. കൊച്ചാഞ്ഞിലിമൂട് ചരുവിള വീട്ടിൽ വിക്രമന്റെ മകൻ ഡിങ്കുജിയാണ് (28) മരിച്ചത്. 11ന് രാത്രി 8 മണിയോടെ കൊച്ചാഞ്ഞിലിമൂട് ജംഗ്ഷനിലായിരുന്നു അപകടം. റോഡരികിൽ ഇരിക്കുകയായിരുന്ന ഡിങ്കുജിയെ അതുവഴിവന്ന ഓട്ടോറിക്ഷ ഇടിച്ചിടുകയായിരുന്നു.
ഇന്നലെ രാവിലെ കഠിനമായ വയറു വേദനയും ഛർദ്ദിയെയും അനുഭവപ്പെട്ടതിന തുടർന്ന് കൊട്ടാരക്കര സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. സ്ഥിതി ഗുരുതരമായതിനാൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് റഫർ ചെയ്തെങ്കിലും വഴിമദ്ധ്യേ മരണം സംഭവിച്ചു. എഴുകോൺ പടിഞ്ഞാറെ സ്റ്റാൻഡിലെ ഔട്ടോ ഡ്രൈവറെ എഴുകോൺ പൊലീസ് കസ്റ്റഡിയിലെടുത്തു. ഡിങ്കുജി അവിവാഹിതനാണ്. മാതാവ്: വസന്ത.