പുത്തൂർ: കാൽനടയാത്രികനായ ഗൃഹനാഥൻ കാറിടിച്ച് മരിച്ചു. പുത്തൂർ മൈലംകുളം സൂര്യ ഭവനിൽ സുരേഷ് കുമാറാണ് (48) മരിച്ചത്. ഇന്നലെ രാവിലെ 11.30ന് പൊരീക്കൽ ജംഗ്ഷനിലായിരുന്നു അപകടം. മകനൊപ്പം നടന്നുവരികയായിരുന്നു സുരേഷിനെ അമിത വേഗതയിൽ വന്ന കാർ ഇടിക്കുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തിൽ തലയ്ക്ക് സാരമായി പരിക്കേറ്റ സുരേഷിനെ കുണ്ടറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: രാധ. മക്കൾ: സൂര്യ സുരേഷ്, ആര്യ സുരേഷ്, സൂരജ്, മരുമകൻ: ഹരി.