h
പിറവന്തൂർ കിഴക്ക് ശാഖയിൽ നടന്ന ജയന്തി ഘോഷയാത്ര

പത്തനാപുരം: എസ്.എൻ.ഡി.പി യോഗം പത്തനാപുരം യൂണിയൻ പരിധിയിലെ ശാഖകൾ, വനിതാസംഘം, മൈക്രോഫിനാൻസ് യൂണിറ്റുകൾ, യൂത്ത് മൂവ്മെന്റ്, സൈബർ സേന, ബാലജന യോഗം, കുടുംബയോഗം യൂണിറ്റുകൾ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഗുരു ക്ഷേത്രങ്ങളിലും ശാഖകളിലും ശ്രീനാരായണ ഗുരുദേവന്റെ 165-ാം ജയന്തി വിപുലമായി ആഘോഷിച്ചു. യൂണിയൻ പ്രസിഡന്റ് ആദംകോട് കെ. ഷാജി ,സെക്രട്ടറി ബി. ബിജു എന്നിവർ വിവിധ ശാഖകളിൽ പങ്കെടുത്തു. മാലൂർ, കുണ്ടയം, താഴത്തു വടക്ക്, ചെളിക്കുഴി, ചെളിക്കുഴി പടിഞ്ഞാറ്, മീനം വടക്ക്, കല്ലുംകടവ്, പിടവൂർ, പിടവൂർ പടിഞ്ഞാറ്, പുളിവിള, കറവൂർ, വെള്ളംതെറ്റി, പടയണിപ്പാറ, പിറമല, അച്ചൻകോവിൽ, കമുകുംചേരി, പിറവന്തൂർ, പിറവന്തൂർ കിഴക്ക്, ആവണീശ്വരം തുടങ്ങിയ ഗുരുക്ഷേത്രങ്ങളിലും മാങ്കോട്, ചെന്നിലമൺ, പൂങ്കുളഞ്ഞി, കടശ്ശേരി, മഹാദേവർമൺ, എലിക്കാട്ടൂർ, പിറവന്തൂർ പടിഞ്ഞാറ്, പെരുന്തോയിൽ, പത്തനാപുരം കിഴക്ക്, കടയ്ക്കാമൺ, ചെമ്പനരുവി, പട്ടാഴി, പന്തപ്ലാവ്, മഞ്ചള്ളൂർ, പാണ്ടിതിട്ട, കുര, വാഴപ്പാറ തുടങ്ങിയ ശാഖകളിലും ഗുരുദേവ ജയന്തി ആഘോഷിച്ചു. വിശേഷാൽ പൂജകൾ, സമൂഹപ്രാർത്ഥന, ഗുരുദേവ കൃതികളുടെ പാരായണം, ഗുരുദേവ ജയന്തി ഘോഷയാത്ര, ഗുരുദേവ ജയന്തി സമ്മേളനം, പായസ വിതരണം, ദീപാരാധന എന്നിവ നടത്തി. ഗുരുദേവ ക്ഷേത്രങ്ങളിലെയും ശാഖകളിലെയും ഗുരുദേവ ജയന്തി സമ്മേളനങ്ങളിലും ഘോഷയാത്രയിലും യൂണിയൻ ഭാരവാഹികളും വനിതാസംഘം, യൂത്ത്മൂവ്മെന്റ്, കുമാരീസംഘം, സൈബർസേന എന്നിവയുടെ യൂണിയൻ ഭാരവാഹികളും പങ്കെടുത്തു.