bank
പൂയപ്പളളി സർവീസ് സഹകരണ ബാങ്ക് ലഘുഗ്രാമീണ വായ്പാ പദ്ധതി മു​റ്റത്തെ മുല്ലയുടെ ഉദ്ഘാടനം മന്ത്രി ജെ. മേഴ്‌സിക്കുട്ടിഅമ്മ നിർവഹിക്കുന്നു

ഓയൂർ: പൂയപ്പള്ളി സർവീസ് സഹകരണ ബാങ്ക് ആരംഭിക്കുന്ന ലഘുഗ്രാമീണ വായ്പാ പദ്ധതിയായ മു​റ്റത്തെ മുല്ലയുടെ ഉദ്ഘാടനം മന്ത്രി ജെ. മേഴ്‌സിക്കുട്ടിഅമ്മ നിർവഹിച്ചു. ജി.എസ്. ജയലാൽ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ രംഗത്തെ റാങ്കുകാരെ ജില്ലാ പഞ്ചായത്തംഗം ഗിരിജാകുമാരിയും, പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയവരെ പൂയപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ഹംസാ റാവുത്തരും എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയവരെ സഹകരണ ജോയിന്റ് രജിസ്ട്രാർ അബ്ദുൽ ഗഫാറും അനുമോദിച്ചു. ബ്ലോക്കംഗങ്ങളായ ആർ. വേണുഗോപാൽ, വൈ. രാജൻ, ഷൈലജ അനിൽകുമാർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൂസൻ മാണി, പഞ്ചായത്തംഗങ്ങളായ ടി.എസ്. പത്മകുമാർ, രാജശേഖരൻപിള്ള, മായ, ജെ.അനിൽകുമാർ എന്നിവർ സംസാരിച്ചു.