nethaji
എഴുകോൺ നേതാജി നഗർ റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ സമാഹരിച്ച ദുരിതാശ്വാസ ഫണ്ട് കൈമാറ്റവും ഓണക്കിറ്റ് വിതരണവും

കൊല്ലം : എഴുകോൺ നേതാജി നഗർ റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ അംഗങ്ങളിൽ നിന്ന് സമാഹരിച്ച തുക മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ ഫണ്ടിലേക്ക് കൈമാറി. അസോസിയേഷൻ കുടുംബങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട അർഹരായവർക്കുള്ള സൗജന്യ ഓണക്കിറ്റ് വിതരണവും എഴുകോൺ പോച്ചം കോണം പൗർണമിയിൽ നടന്നു. ചടങ്ങിന് പ്രസിഡന്റ് കെ. ബാബുരാജൻ, സെക്രട്ടറി എസ്. അനിരുദ്ധൻ, സ്ഥാപക പ്രസിഡന്റ് കെ. രാജേന്ദ്ര പ്രസാദ്, മുൻ സെക്രട്ടറി എസ്. രംഗരാജൻ തുടങ്ങിയ ഭാരവാഹികൾ നേതൃത്വം നൽകി.