പുനലൂർ: കനത്ത മഴയെ അവഗണിച്ചുകൊണ്ട് പുനലൂർ യൂണിയൻ അതിർത്തിയിലെ 67 ശാഖായോഗങ്ങളിൽ നിന്ന് ആയിരക്കണക്കിന് ശ്രീനാരായണീയർ പങ്കെടുത്ത ശ്രീനാരായണ ജയന്തി ഘോഷയാത്ര ഗ്രാമ വീഥികളെ അക്ഷരാർത്ഥത്തിൽ മഞ്ഞക്കടലാക്കി മാറ്റി. ശാഖായോഗം പ്രർത്തകർക്ക് പുറമേ വനിതാസംഘം, മൈക്രോഫിനാൻസ് ഗ്രൂപ്പുകൾ, പ്രാർത്ഥനാ സമിതി, യൂത്ത്മൂവ്മെന്റ്, സൈബർസേന, ബാലജനയോഗം പ്രവർത്തകരുടെ നേതൃത്വത്തിലായിരുന്നു ഘോഷയാത്ര സംഘടിപ്പിച്ചത്. മഞ്ഞ വസ്ത്രങ്ങൾ ധരിച്ച് മഞ്ഞക്കുടകളേന്തിയ വനിതാസംഘം പ്രവർത്തകർ ഘോഷയാത്രകളിൽ അണി നിരന്നതോടെ ടൗണുകൾക്ക് പുറമേ ഗ്രാമ വീഥികളും മഞ്ഞക്കടലായി. മുത്തുക്കുടയേന്തിയ വനിതാസംഘം പ്രവർത്തകർ, താലപ്പൊലിയേന്തിയ ബാലികാ ബാലൻമാർ, ചെണ്ടമേളം , പഞ്ചവാദ്യം, ഗുരുദേവ ഗായകസംഘം, മയിലാട്ടം, മയൂരതൃത്തം, നിശ്ചല ദൃശ്യങ്ങൾ, ഫ്ലോട്ടുകൾ, അലങ്കരിച്ച വാഹനങ്ങൾ തുടങ്ങിയവ ഘോഷയാത്രകൾക്ക് മികവേകി. ഉപവാസം, സമൂഹ പ്രാർത്ഥന, ഗുരുഭാഗവത പാരായണം, മതസൗഹർദ്ദ സമ്മേളനം, അന്നദാനം, പൊതുസമ്മേളനം, കലാ-കായിക മത്സരങ്ങൾ, കലാപരിപാടികൾ തുടങ്ങിയവ ശാഖായോഗങ്ങളിൽ സംഘടിപ്പിച്ചു. ഐക്കക്കോണം, ശാസ്താംകോണം, നെല്ലിപ്പള്ളി, കക്കോട്, വട്ടപ്പട, കലയനാട്,ചാലിയക്കര, പ്ലാച്ചേരി, ഇടമൺ പടിഞ്ഞാറ്, ഇടമൺ കിഴക്ക്, ഇടമൺ-34, ആനപെട്ടകോങ്കൽ, ഉറുകുന്നു, തെന്മല, കഴുതുരുട്ടി, ഇടപ്പാളയം, ആര്യങ്കാവ് ,നരിക്കൽ, പ്ലാത്തറ, ഇളമ്പൽ, മാത്ര, മണിയാർ, അഷ്ടമംഗലം, കരവാളൂർ, വെഞ്ചേമ്പ് വിളക്കുപാറ, എരിച്ചിക്കൽ, കാര്യറ തുടങ്ങി വിവിധ ശാഖായോഗങ്ങളുടെ നേതൃത്വത്തിലായിരുന്നു ജയന്തി ഘോഷയാത്ര സംഘടിപ്പിച്ചത്. നെട്ടയത്ത് വിവിധ ശാഖായോഗങ്ങളുടെ നേതൃത്വത്തിൽ സംയുക്ത ഘോഷയാത്രയും പൊതുസമ്മേളനവും സംഘടിപ്പിച്ചു. യൂണിയൻ പ്രസിഡന്റ് ടി.കെ. സുന്ദരേശൻ, യോഗം അസി. സെക്രട്ടറി വനജാവിദ്യധരൻ, യൂണിയൻ വൈസ് പ്രസിഡന്റ് എ.ജെ. പ്രതീപ്, യൂണിയൻ സെക്രട്ടറി ആർ. ഹരിദാസ്, യോഗം ഡയറക്ടർമാരായ എൻ. സതീഷ് കുമാർ, ജി. ബൈജു എന്നിവർക്ക് പുറമേ യൂണിയൻ കൗൺസിലർമാർ, വനിതാസംഘം, യൂത്ത്മൂവ്മെന്റ് നേതാക്കൾ തുടങ്ങിയവർ വിവിധ യോഗങ്ങളിൽ സംസാരിച്ചു.