amma
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അമൃതപുരിയിലെത്തി മാതാ അമൃതാനന്ദമയി ദേവിയെ സന്ദർശിച്ചപ്പോൾ

കരുനാഗപ്പള്ളി: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അമൃതപുരിയിലെത്തി മാതാ അമൃതാനന്ദമയി ദേവിയെ സന്ദർശിച്ചു. ഇന്നലെ വൈകിട്ട് 3.45 നാണ് ഗവർണർ അമൃതപുരിയിലെത്തിയത്. ആശ്രമത്തിന്റെ പ്രധാന കവാടത്തിൽ എത്തിയ ഗവർണറെ മാതാ അമൃതാനന്ദമയി ട്രസ്റ്റ് വൈസ് ചെയർമാൻ സ്വാമി അമൃത സ്വരൂപാനന്ദയുടെ നേതൃത്വത്തിൽ സന്യാസി ശ്രേഷ്ഠർ സ്വീകരിച്ച് അമ്മയുടെ അടുക്കലെത്തിച്ചു. തുടർന്ന് അമ്മയുമായി ഗവർണർ ഒന്നര മണിക്കൂറോളം ആദ്ധ്യാത്മിക കാര്യങ്ങളെ കുറിച്ച് ചർച്ച ചെയ്തു. അമ്മയോടൊപ്പം ഭജന ഹാളിൽ എത്തിയ ഗവർണർ ഭക്തർക്കൊപ്പം ധ്യാനത്തിലും പങ്കെടുത്തു.