കൊല്ലം: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മെഡിക്കൽ സ്റ്റോർ ഉടമ മരിച്ചു. വടക്കേവിള നെഹ്രു നഗർ 51 കന്നിമേൽ അശ്വതി ഭവനത്തിൽ എസ്. സുദർശനനാണ് (65) തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാവിലെ മരിച്ചത്. സംസ്കാരം ഇന്ന് വൈകിട്ട് 4ന് പോളയത്തോട് ശ്മശാനത്തിൽ.
വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30ഓടെ കുണ്ടറ ആശുപത്രിമുക്കിനു സമീപമായിരുന്നു അപകടം. സുദർശനൻ സഞ്ചരിച്ചിരുന്ന ബൈക്കിനു പിന്നിൽ ഓട്ടോറിക്ഷ ഇടിക്കുകയായിരുന്നു. നിറുത്താതെ പോയ ഓട്ടോറിക്ഷ കുണ്ടറ പൊലീസ് കസ്റ്റഡിയിൽ എടുത്തു. കല്ലുവാതുക്കലിൽ എലൈറ്റ് മെഡിക്കൽ സ്റ്റോർ സുദർശനൻ ഉടമയാണ്. ചാത്തന്നൂർ ഇടനാട് അശ്വതിഭവനിൽ താമസിച്ചു വരികയായിരുന്നു. ഭാര്യ: ഗീത. മക്കൾ: ഡോ. ആദർശ്, ദർശന.