കൊല്ലം: കേന്ദ്ര - സംസ്ഥാന മന്ത്രിമാരിൽ നിന്ന് മികച്ച ഡോക്ടർക്കുള്ള അവാർഡ് ലഭിച്ച ആരോഗ്യവകുപ്പിലെ സീനിയർ കൺസൾട്ടന്റ് ഡോ. വേണുഗോപാലിനെ മൺറോതുരുത്ത് ശ്രീനാരായണഗുരു സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ബിനു കരുണാകരൻ പൊന്നാടയും ഫലകവും നൽകി ആദരിച്ചു. വേദി പ്രസിഡന്റ് സജി, സെക്രട്ടറി ബോബി വിശാഖ്, വാർഡ് മെമ്പർ ശാന്തകുമാർ തുടങ്ങിയവർ സംസാരിച്ചു. സംസ്ഥാന സർക്കാരിന്റെ മികച്ച ഡോക്ടർ ഉൾപ്പെടെ ഇരുപതിലേറെ അവാർഡുകൾ മൺറോതുരുത്ത് സ്വദേശിയായ ഡോ. വേണുഗോപാൽ നേടിയിട്ടുണ്ട്.