tharav
ഉമയനല്ലൂർ ഏലായിൽ കൂട്ടത്തോടെ താറാവുകൾ ഇറങ്ങിയപ്പോൾ

കൊട്ടിയം: ഉമയനല്ലൂർ ഏലായിൽ മനോഹര കാഴ്ചയൊരുക്കി താറാവിൻ കൂട്ടമെത്തി. ഹരിപ്പാട് നിന്നാണ് ആയിരക്കണക്കിന് താറാവിൻ കൂട്ടവുമായി കർഷകർ ഏലായിൽ എത്തിയത്. കൃഷിക്കായി ഉഴുതിട്ടിരിക്കുന്ന നിലത്തിൽ താറാവുകൾ കൂട്ടത്തോടെ ഇറങ്ങുന്നത് മനോഹര കാഴ്ചയാണ്. ഈ കാഴ്ച കാണാനായി നിരവധി പേരാണ് ഏലാ റോഡിൽ എത്തിയത്.