കണ്ണിന് ആനന്ദത്തോടൊപ്പം മനസിന് ആത്മീയ അനുഭീതിയും സമ്മാനിക്കുന്ന നിശ്ചലദൃശ്യങ്ങളാണ് ഘോഷയാത്രയിൽ അണിനിരന്നത്.
സുവർണശോഭയുള്ള ഗുരുദേവ രഥങ്ങൾ, മരുത്വാമലയിലെ ഗുരുദേവന്റെ തപസ്, അരുവിപ്പുറം ശിവപ്രതിഷ്ഠ, ശിവഗിരിക്കുന്നിലെ മഹാസമാധി തുടങ്ങിയ ദൃശ്യങ്ങൾ കാഴ്ചക്കാരെ ഒരുനൂറ്റാണ്ടിലേറെ പിന്നോട്ട് നയിച്ചു. പുരാണ കഥാപാത്രങ്ങളെയും കരിവീരന്മാരെയും ചില ശാഖകൾ നിശ്ചലദൃശ്യങ്ങളായി അവതരിപ്പിച്ചു.
സ്കൂൾ - കോളേജ് തലത്തിൽ കൊല്ലം എസ്.എൻ ട്രസ്റ്റ് സെൻട്രൽ സ്കൂൾ അവതരിപ്പിച്ച നിശ്ചലദൃശ്യം ഒന്നാം സ്ഥാനം കരസ്ഥമാക്കി. ശാഖാ തലത്തിൽ എസ്.എൻ.ഡി.പി യോഗം 493-ാം നമ്പർ കടപ്പാക്കട കുമാരവിലാസം ശാഖ ഒന്നാം സ്ഥാനവും മയ്യനാട് വെസ്റ്റ് ശാഖ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.