t6
കടയ്ക്കൽ ദയ ചാരിറ്റബിൾ ട്രസ്റ്റിന്റെ അഞ്ചാം വാർഷികവും പുരസ്കാരസമർപ്പണവും കടയ്ക്കൽ ടൗൺ ഹാളിൽ ഗാന്ധി ഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജൻ ഉദ്ഘാടനം ചെയ്യുന്നു

കടയ്ക്കൽ: ദയ ചാരിറ്റബിൾ ട്രസ്റ്റിന്റെ അഞ്ചാം വാർഷികവും പുരസ്കാര സമർപ്പണവും കടയ്ക്കൽ ടൗൺ ഹാളിൽ ഗാന്ധി ഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വച്ച് അവയവദാന മേഖലയിലെ സമഗ്ര സംഭാവനകൾക്ക് ഫാ. ഡേവിസ് ചീറമ്മേലിന് സത് സേവന പുരസ്കാരം സമർപ്പിച്ചു. മാവേലിക്കര പ്രീതി കൺവെൻഷൻ സെന്ററിന്റെ സാമ്പത്തിക സഹകരണത്തോടെ ട്രസ്റ്റ് ആരംഭിക്കുന്ന സ്നേഹക്കൂട് 'സഹജീവിക്കൊരുവീട്' ഭവനപദ്ധതി ഫാദർ ഡേവിസ് ചിറമ്മേൽ ഉദ്ഘാടനം ചെയ്തു. ഡോ. എം.വി. രാകേഷ്, ഡോ. എസ്.ആർ. രാകേഷ് എന്നിവർക്ക് ആതുരസേവന പുരസ്കാരവും മെഡിക്കൽ എൻട്രൻസ് റാങ്ക് ജേതാക്കളായ മുഹമ്മദ് സഹൽ, ഗംഗ എം.എ. എന്നിവർക്ക് പ്രതിഭാ പുരസ്കാരവും നൽകി. പാലിയേറ്റീവ് കുടുംബ സംഗമം ഡോ. സുരേഷ് എസ്. പിള്ള ഉദ്ഘാടനം ചെയ്തു. രോഗികൾ ഉൾപ്പെടെ100 പേർക്ക് ഓണക്കിറ്റ് വിതരണം ചെയ്തു. ട്രസ്റ്റിന്റെ ചെയർമാൻ അജിത് കുമാർ ജി.സി. അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം പി.ആർ. പുഷ്കരൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ ആർ.എസ്. ബിജു, ഇ. നസീറാബീവി, ബ്ലോക്ക് മെമ്പർ ഡി. ലില്ലി, വാർഡ് മെമ്പർമാരായ പി.ടി. ലീലാമ്മ, എ. സൈനുദ്ദീൻ, അഡ്വ. തങ്കരാജ്, ജെ.സി. അനിൽ, സുധാകരൻ, അഡ്വ. മോഹൻകുമാർ, ട്രസ്റ്റ് സെക്രട്ടറി എസ്. മുഹമ്മദ് ഷിബു, എ. ഗിരീഷ് എന്നിവർ സംസാരിച്ചു.