ഓച്ചിറ; ഗീതാഞ്ജലി മ്യൂസിക്ക് വാട്ട്സാപ്പ് ഗ്രൂപ്പിന്റെ വാർഷികവും ഓണാഘോഷവും ഓച്ചിറ ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ് അയ്യാണിക്കൽ മജീദ് ഉദ്ഘാടനം ചെയ്തു. മെഹർഖാൻ ചേന്നല്ലൂർ അദ്ധ്യക്ഷത വഹിച്ചു. ഷെരീഫ് ഗീതാഞ്ജലി, രതീഷ് ബാബു (ഉണ്ണി) , അബ്ദുൾ സത്താർ ബാബു, സെവന്തികുമാരി, കെ.എസ്. പുരം സത്താർ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് ഗീതാഞ്ജലി ഓർക്കസ്ട്രയുടെ ഗാനമേളയും നടന്നു.