sn
ഗുരുദേവ ജയന്തി ആഘോഷത്തിന്റെ ഭാഗമായി വിളക്കുവെട്ടം ശാഖയിൽ ചേർന്ന പൊതു സമ്മേളനം പുനലൂർ യൂണിയൻ പ്രസിഡന്റ് ടി.കെ. സുന്ദരേശൻ ഉദ്ഘാടനം ചെയ്യുന്നു.. യോഗം അസി..സെക്രട്ടറി വനജാവിദ്യാധരൻ, യൂണിയൻ വൈസ് പ്രസിഡന്റ് എ.ജെ. പ്രതീപ് തുടങ്ങിയവർ സമീപം

പുനലൂർ: എസ്.എൻ.ഡി.പി യോഗം 808-ാം നമ്പർ വിളക്കുവെട്ടം ശാഖയുടെ നേതൃത്വത്തിൽ ഗുരുദേവ ജയന്തി ഘോഷയാത്രയും പൊതുസമ്മേളനവും സംഘടിപ്പിച്ചു. പത്തുപറയിൽ നിന്നാരംഭിച്ച ഘോഷയാത്ര വിളക്കുവെട്ടം വഴി നെയ്ത്തുമുക്കിലെത്തിയ ശേഷം തിരികെ ഗുരുക്ഷേത്രത്തിൽ സമാപിച്ചു. തുടർന്ന് ചേർന്ന പൊതുസമ്മേളനം പുനലൂർ യൂണിയൻ പ്രസിഡന്റ് ടി.കെ. സുന്ദരേശൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് ബി. അജി അദ്ധ്യക്ഷത വഹിച്ചു. യോഗം അസി. സെക്രട്ടറി വനജാ വിദ്യാധരൻ, യൂണിയൻ വൈസ് പ്രസിഡന്റ് എ.ജെ. പ്രതീപ്, യൂണിയൻ കൗൺസിലർ സന്തോഷ് ജി. നാഥ്, ശാഖാ സെക്രട്ടറി എസ്. കുമാർ, വൈസ് പ്രസിഡന്റ് ബി. ജയചന്ദ്രൻ, മുൻ ശാഖാ പ്രസിഡന്റ് രുദ്രൻ, വനിതാസംഘം ശാഖാ പ്രസിഡന്റ് സുകേശനി ഗോപിനാഥ്, യൂണിയൻ സെക്രട്ടറി ആർ. ഹരിദാസ് തുടങ്ങിയവർ സംസാരിച്ചു. ജയന്തി ആഘോഷത്തിന് ശേഷം മാത്ര ശാഖയിൽ ചേർന്ന പൊതുസമ്മേളനം യോഗം ഡയറക്ടർ ജി. ബൈജു ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് രാജൻ അദ്ധ്യക്ഷത വഹിച്ചു. വനിതാസംഘം യൂണിയൻ വൈസ് പ്രസിഡന്റ് ലതികാരാജൻ, ശാഖാ വൈസ് പ്രസിഡന്റ് അജികുമാർ, സെക്രട്ടറി വിജയൻ തുടങ്ങിയവർ സംസാരിച്ചു. ചാലിയക്കര ശാഖയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ജയന്തി ആഘോഷങ്ങൾക്ക് ശാഖാ പ്രസിഡന്റ് ജി. ഗിരീഷ് കുമാർ, സെക്രട്ടറി സുധൻ, വന്മളയിൽ നടന്ന ഘോഷയാത്രക്ക് സെക്രട്ടറി മനോജ്, കാര്യറയിൽ ശാഖാ പ്രസിഡന്റ് ജി. ഷാജിമോൻ, സെക്രട്ടറി കെ. കലേശൻ, ഉറുകുന്നിൽ ലാലു മാങ്കോലയ്ക്കൽ, മിനി, ഇടമൺ-34ൽ ശാഖാ പ്രസിഡന്റ് പി.കെ. നടരാജൻ,വൈസ് പ്രസിഡന്റ് എൻ. സുദർശനൻ, സെക്രട്ടറി എം.എസ്. മോഹനൻ, ഇടമൺ കിഴക്ക് ശാഖയിൽ പ്രസിഡന്റ് വി.കെ. വിജയൻ, വൈസ് പ്രസിഡന്റ് പി. സോമൻ, സെക്രട്ടറി എസ്. അജീഷ്, ഇടമൺ പടിഞ്ഞാറ് ശാഖയിൽ പ്രസിഡന്റ് വി. ദിലീപ്, വൈസ് പ്രസിഡന്റ് പ്രസാദ്, സെക്രട്ടറി ഉദയകുമാർ, തെന്മല ശാഖയിൽ പ്രസിഡന്റ് വിജയകുമാർ, സെക്രട്ടറി പ്രസാദ്, ആര്യങ്കാവിൽ ശാഖാ പ്രസിഡന്റ് അനിൽകുമാർ, സെക്രട്ടറി കെ.കെ. സരസൻ തുടങ്ങിയവർ നേതൃത്വം നൽകി.