photo
തട്ടാശ്ശേരിൽ രാജു അനുസ്മണ സമ്മേളനത്തിൽ എസ്.എൻ.ഡി.പി യോഗം കരുനാഗപ്പളി യൂണിയൻ സെക്രട്ടറി എ. സോമരാജൻ പ്രഭാഷണം നടത്തുന്നു

കരുനാഗപ്പള്ളി: എസ്.എൻ.ഡി.പി യോഗം ചവറ യൂണിയൻ മുൻ വൈസ് പ്രസിഡന്റും യോഗം ബോർഡ് മെമ്പറുമായിരുന്ന തട്ടാശ്ശേരിൽ രാജുവിനെ അനുസ്മരിച്ചു. ചവറ യൂണിയൻ കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തിൽ എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി യൂണിയൻ സെക്രട്ടറി എ. സോമരാജൻ, ചവറ യൂണിയൻ സെക്രട്ടറി കാരയിൽ അനീഷ്, യൂണിയൻ വൈസ് പ്രസിഡന്റ് ശശിബാബു, ബോർഡ് മെമ്പർ കെ. സുധാകരൻ, യൂണിയൻ ഭാരവാഹികളായ എൻ.പി. ശ്രീകുമാർ, മുരളീധരൻ, മോഹൻ നിഖിലം, ശ്രീകുമാർ, ഗണേശ റാവു, രഘു, പൊന്മന നിശാന്ത് എന്നിവർ സംസാരിച്ചു. ചവറ യൂണിയൻ പ്രസിഡന്റ് അരിനല്ലൂർ സഞ്ജയൻ അദ്ധ്യക്ഷത വഹിച്ചു.