കരുനാഗപ്പള്ളി: ആൾ കേരള പുലയർ മഹാസഭ കരുനാഗപ്പള്ളി താലൂക്ക് യൂണിയന്റെ ആഭിമുഖ്യത്തിൽ മഹാത്മാ അയ്യങ്കാളിയുടെ 156-ാം ജയന്തി ആഘോഷിച്ചു. ജയന്തി സമ്മേളനം എൻ. വിജയൻപിള്ള എം.എൽ.എ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് രഘു തേവലക്കര അദ്ധ്യക്ഷത വഹിച്ചു. മുൻ യൂണിയൻ സെക്രട്ടറി കെ. സലിംകുമാർ സ്മാരക സാമൂഹ്യ സേവാ പുരസ്ക്കാരം സംസ്ഥാന ട്രഷറർ മണ്ണിൽ രാഘവനും, വിദ്യാഭ്യാസ അവാർഡുകൾ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ടി.പി. രാജനും, ഓണക്കെോടികൾ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം പി.ആർ. ശ്രീധരൻ പന്തളവും ചികിത്സാ ധനസഹായം യൂണിയൻ സെക്രട്ടറി കെ.ഇ. ബൈജുവും വിതരണം ചെയ്തു. പതാരം കറുത്തകുട്ടി, എ. സതീശൻ മേക്കാട്, തേവലക്കര നടരാജൻ, കെ. ശിവദാസൻ, സുനിത മുള്ളിക്കാല, ബിന്ദു, കെ. രജനി, രാജൻ പാലയ്ക്കൽ എന്നിവർ പ്രസംഗിച്ചു.